താനെ:മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് 12 പേര് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. നാലു പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നുപാഡയിലെ ബി കാബിന് കോളനിയിലെ ശ്രീ കൃഷ്ണാ നിവാസ് എന്ന കെട്ടിടമാണ് പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നു വീണത്.
50 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കുറെ താമസക്കാര്‍ കെട്ടിടം ഉപേക്ഷിച്ച് പോയെങ്കിലും കുറച്ചു പേര് അവിടെ തന്നെ താമസിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Discussion about this post