വീരസവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന് പറയുന്നവരെ തുറങ്കിലടക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന അഭിപ്രായമുള്ളവർ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചറിയാത്തവരാണ്. അത്തരക്കാരെ വെറും രണ്ടു ദിവസം ആൻഡമാനിലെ സെല്ലുലാർ ജയിലിൽ പാർപ്പിക്കണം.
അപ്പോൾ മാത്രമേ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം അനുഭവിച്ച രൂക്ഷമായ കഷ്ടപ്പാടുകൾ എന്തൊക്കെയാണെന്ന് അവർക്ക് മനസ്സിലാവൂ -സഞ്ജയ് റാവത്ത് പറഞ്ഞു.
ശനിയാഴ്ച, മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സഞ്ജയ് റാവത്തിന്റെ പരാമർശം.
Discussion about this post