മാവോയിസ്റ്റ് ബന്ധമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഉസ്മാനിയ സര്‍വകലാശാല പ്രൊഫസര്‍ സി കാസിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്റര്‍ കൂടിയായ പ്രൊഫ. സി കാസിം അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടത്.തെലങ്കാന പോലിസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില പുസ്തകങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഇതിന് മുമ്പും മാവോയിസ്റ്റ് ദൂതനായി പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരില്‍ കാസിമിനെതിരെ കേസെടുത്തിരുന്നു












