ജമ്മു: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയോട് ചേര്‍ന്ന അഖ്നൂര്‍ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരേ പാക്കിസ്ഥാന് സൈന്യം ഷെല്ലാക്രമണം നടത്തി.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു ഷെല്ലാക്രമണം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
കുറച്ചു ദിവസങ്ങളായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നുണ്ട്. എട്ടു ദിവസത്തിനിടെ 12 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
Discussion about this post