തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള തർക്കം വ്യക്തിപരമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായുള്ള തർക്കം വ്യക്തിപരമെന്ന് ചിത്രീകരിക്കരുത്. തീരുമാനങ്ങൾ ഗവർണറെ അറിയിക്കണമെന്നാണ് ചട്ടം. അറിയിക്കാത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയും നിയമവും അനുസരിച്ചേ തീരു. തന്റെ നിലപാടുകൾ നിയമമനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ താൻ നിറവേറ്റും. കാഴ്ചക്കാനായി നിൽക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ പരിപാടി താൻ റദ്ദാക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post