പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസിനെ കുറ്റപ്പെടുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ദ്രൗപദിയോട് കൗരവർ ചെയ്ത പോലെ കോൺഗ്രസ് ഭാരതത്തിന്റെ അപമാനിക്കുകയാണെന്നും വസ്ത്രാക്ഷേപം പോലെ കൊള്ളയും ,കലാപവും,തീവയ്‌പും നടത്തി നാടിൻറെ സ്വത്ത് നശിപ്പിക്കുകയാണെന്നും പക്ഷേ, കൗരവ സഭാംഗങ്ങളെപ്പോലെ താനത് നോക്കി നിൽക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.പ്രതിഷേധമെന്ന പേര് പറഞ്ഞു നടക്കുന്ന കലാപങ്ങളിൽ സാഹചര്യം മോശമാക്കാൻ പ്രതിപക്ഷം സ്ത്രീകളെയാണ് മുന്നിൽ നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.











