കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുവെന്ന സിറോ മലബാർ സഭയുടെ അഭിപ്രായത്തിനെതിരെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.
ലൗ ജിഹാദ് ആരോപണം ആർ എസ് എസിനെ സഹായിക്കാനാണെന്നും ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും എ.എ റഹീം പറഞ്ഞു.
അതേസമയം കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി സിറോ മലബാർ സഭ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാർദ്ദത്തെ തകർക്കുകയാണെന്നും ഭീകരസംഘടനയായ ഐ എസിലേക്ക് കൃസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നതായും ഇടയലേഖനത്തിൽ പറഞ്ഞിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൃസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി കടത്തിക്കൊണ്ടു പോയ സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സഭയുടെ നിലപാടിനെതിരെയാണ് ഡി വൈ എഫ് ഐ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post