കശ്‍മീരി പണ്ഡിറ്റുകൾക്ക് സ്വദേശമായ കശ്‍മീരിലേക്ക് മടങ്ങി വരാൻ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ.തങ്ങളുടെ ഭൂമിയും മറ്റവകാശങ്ങളും വീണ്ടെടുക്കാൻ അവരോട് സ്വദേശത്തേക്കു മടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.ഏറ്റവും വലിയ അവകാശ ലംഘനമാണ് കശ്‍മീരി ബ്രാഹ്മണ സമൂഹം അനുഭവിച്ചതെന്നും പക്ഷേ,അവർക്കിപ്പോൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നുറപ്പുണ്ട് എന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
കശ്‍മീരി പണ്ഡിറ്റുകൾ കുടിയൊഴിപ്പിക്കപ്പെട്ട് മുപ്പതു വർഷം തികഞ്ഞ ജനുവരി 19 ഞായറാഴ്ച,ജമ്മുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.








