മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയായ ജൽ,ജീവൻ,ഹരിയാലി’ ക്കു പിന്തുണ നൽകി മൂന്ന് ആർ.ജെ.ഡി നേതാക്കൾ പങ്കെടുത്തു. നിതീഷ് കുമാർ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത് നേരത്തെ സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിർപ്പിന് വിധേയമായിരുന്നു.ആർ.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവ് “ദേശീയപാതകൾ നിർമ്മിക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായി നിതീഷ് കുമാർ നിരവധി മരങ്ങൾ വെട്ടിമാറ്റി. സർക്കാർ ഓഫീസുകളിലുള്ള കേടായ ടാപ്പുകളിലൂടെ നിന്ന് എല്ലാ ദിവസവും വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്.എന്നിട്ടാണ് മുഖ്യമന്ത്രി ജലം, ജീവൻ, ഹരിതാഭ” എന്നിവയെക്കുറിച്ച് സംസാരിക്കുന്നത്” എന്ന് അഭിപ്രായപ്പെട്ടിരുന്നു.
പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനെ അവഗണിച്ചാണ് മൂന്ന് എം.എൽ.എ മാരായ ഫറാസ് ഫത്മി, മഹേശ്വർ പ്രസാദ് യാദവ് എന്നിവർ ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. മറ്റൊരു ആർ.ജെ.ഡി നേതാവായ സഞ്ജയ് പ്രസാദും മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തിരുന്നു.പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക പരിഷ്കരണ നടപടികൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനുവരി 19 ന് നടന്ന മനുഷ്യച്ചങ്ങല.സർക്കാരിന് പിന്തുണ നൽകിക്കൊണ്ട് ബിഹാറിൽ വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയിരുന്നു . ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യശൃംഖലയാണിതെന്ന് ബീഹാർ സർക്കാർ അവകാശപ്പെട്ടു.








