മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ സ്ഫോടകവസ്തു നിര്‍വീര്യമാക്കി. മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് ടൈമറിന്റെ രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്.
അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ആട്ടോറിക്ഷയില്‍ വിമാനത്താവളത്തില്‍ എത്തിയ ഒരാളാണ് ബാഗ് കൊണ്ടുവച്ചതെന്നാണ് വിവരം.
Discussion about this post