തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സിപിഎമ്മെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റു കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നത്. അപ്പോള്‍ ആരും ചോദ്യംചെയ്യാന്‍ ഉണ്ടാകില്ലല്ലോയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതിനിടെ പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. ഒരു വിശദീകരണവും തൃപ്തികരമല്ല. ഭാവി നടപടി എന്താകുമെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post