പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനോട് മുഖം തിരിച്ച് മലപ്പുറത്തെ രക്ഷിതാക്കൾ.ആരോഗ്യ വകുപ്പിന്റെ.പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ജനുവരി 19-ന് മലപ്പുറം ജില്ലയിൽ 4.90 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് കൊടുത്തിട്ടില്ലെന്ന് കണ്ടെത്തി.മലപ്പുറത്തെ പോലെ കാസർകോടും പാലക്കാടും തുള്ളിമരുന്ന് നൽകിയ കണക്കിൽ പുറകോട്ടു പോയപ്പോൾ ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകൾ 90 ശതമാനം കടന്നു.
ചൊവ്വാഴ്ച വരെ വീടുകളിൽ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതർ തുള്ളിമരുന്ന് നൽകും. എന്നാൽ, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.ചൊവ്വാഴ്ചത്തെ കണക്കുകൾ കൂടി കിട്ടിയാലേ സർക്കാർ പദ്ധതി എത്രത്തോളം വിജയിച്ചുവെന്നതിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.










Discussion about this post