കഴിഞ്ഞയാഴ്ച നടന്ന ദ്മിത്രി മെദ്‌വെദേവ് മന്ത്രിസഭയുടെ അപ്രതീക്ഷിത രാജിക്ക് ശേഷം രൂപീകരിച്ച പുതിയ റഷ്യൻ സർക്കാരിനെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകരിച്ചു.എല്ലാ വകുപ്പുകളിലും കാര്യമായ കാര്യമായ പുനഃസംഘടന നടന്നുവെങ്കിലും പ്രതിരോധ, വിദേശ, ധനമന്ത്രിമാർ തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി.പ്രസിഡന്റ് പുടിന് പിന്നിലെ ഏറ്റവും വിശ്വസ്തരിൽ ചിലരായ സെർജി ലാവ്‌റോവും സെർജി ഷൊയിഗുവും യഥാക്രമം വിദേശകാര്യവും പ്രതിരോധവുമാണ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ.
റഷ്യൻ രാഷ്ട്രീയത്തിലെ അതികായന്മാരും വമ്പിച്ച ജനപ്രീതിയുള്ളവരുമാണ് ഇരുവരും.ധനകാര്യം കൈകാര്യം ചെയ്യുന്ന ആന്റൺ സിലുവാനോവ് ആകട്ടെ, 2011 മുതൽ റഷ്യയുടെ ധനമന്ത്രിയാണ്.മൂവരും, പുതിയ മുൻ മന്ത്രിസഭയിലെ മറ്റ് ഒമ്പത് അംഗങ്ങളും കൂടാതെ ഒമ്പത് പുതുമുഖ മന്ത്രിമാരും പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനൊപ്പം ചേർന്ന് റഷ്യയെ നയിക്കും.












