ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ അടക്കേണ്ട പിഴ സംഖ്യ കുറയ്ക്കാനുള്ള കേരള സർക്കാർ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാൻ എന്നായിരുന്നു കേരള സർക്കാരിന്റെ ആദ്യ നിലപാട്.എന്നാൽ, 2019 ലെ മോട്ടോർവാഹന നിയമം രാഷ്ട്രപതി ഒപ്പു വെച്ചതിനാൽ അതിനെതിരെ സംസ്ഥാന സർക്കാരിന് യാതൊരു വിധത്തിലുള്ള നിയമ പരിഷ്കരണവും നടത്താൻ സാധിക്കില്ലായിരുന്നു.
ഇതേ തുടർന്ന് കേരള സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തിക്കൊണ്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേരളത്തിന്റെ തീരുമാനം അംഗീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് കത്ത് നൽകിയത്.










Discussion about this post