Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കറുവാപ്പട്ട നിസാരക്കാരനല്ല, പ്രമേഹം മുതല്‍ ഹൃദയരോഗം വരെ പടികടത്തും: പക്ഷേ അറിയേണ്ട ചിലതുകള്‍ കൂടിയുണ്ട്…

കറുവാപ്പട്ട ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല. അടുക്കളയില്‍ നിന്നൊരു സിദ്ധൗഷധം കൂടിയാണ്.

by Brave India Desk
Jan 22, 2020, 09:30 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

 

ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാഫോ എന്ന ഗ്രീക്ക് കവിയാണ് പാശ്ചാത്യലോകത്ത് ആദ്യം കറുവാപ്പട്ടയെപ്പറ്റി പറയുന്നത്. സാഫോയുടെ ഒരു കവിതയില്‍ പറയുന്നത് കറുവാപ്പട്ടയെന്നത് അറേബ്യയിലുണ്ടാകുന്ന ഒരു വിശിഷ്ടവസ്തുവാണെന്നും ചിറകുകളുള്ള നാഗങ്ങള്‍ കറുവാപ്പട്ടയുടെ തോട്ടങ്ങള്‍ക്ക് അറേബ്യയില്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നുമാണ്.

അരിസ്റ്റോട്ടില്‍ പറഞ്ഞതോ, കറുവാപ്പട്ടപ്പക്ഷി എന്നൊരു വിശിഷ്ടമായ പറവ ദൂരദേശങ്ങളില്‍ നിന്ന് കൂടുകൂട്ടാന്‍ ശേഖരിച്ചുകൊണ്ടുവരുന്നതാണ് ഈ മരത്തോലെന്നാണ്. അറബികള്‍ കറുവാപ്പട്ടപ്പക്ഷിയുടെ കൂടുപൊളിച്ച് പട്ട ശേഖരിക്കുന്നു എന്നായിരുന്നു പൌരാണിക ഗ്രീസിലെ വിശ്വാസം. അപ്പോളോ ദേവന് ഏറ്റവും പ്രിയപ്പെട്ട നിവേദ്യമായിരുന്നു കറുവാപ്പട്ട.

Stories you may like

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. പാശ്ചാത്യലോകത്ത് കറുവാപ്പട്ട എത്തിച്ചിരുന്നത് അറബിക്കച്ചവടക്കാരായിരുന്നു. അത് വളരെ വിശിഷ്ടമായ വസ്തുവുമായിരുന്നു. രാജാക്കന്മാര്‍ക്കും ദേവന്മാര്‍ക്കും മാത്രം പ്രാപ്യമായ വിലപിടിച്ച സുഗന്ധദ്രവ്യം. ഇതെവിടെനിന്ന് ലഭിയ്ക്കുന്നു എന്ന വിവരം അറബികള്‍ അതീവരഹസ്യമായി സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു എന്ന് അതിനെച്ചുറ്റിപ്പറ്റുയുള്ള കഥകള്‍ കേട്ടാല്‍ മനസ്സിലാവുകയും ചെയ്യും.

അറബികള്‍ക്ക് പക്ഷേ കറുവാപ്പട്ട ലഭിച്ചിരുന്നത് നമ്മുടെ നാട്ടിലും ശ്രീലങ്കയിലും ഒക്കെ നിന്നായിരുന്നെന്നത് വ്യക്തമാണല്ലോ. മരുഭൂമിയായ അറേബ്യയില്‍ കറുവാപ്പട്ട പോയിട്ട് കള്ളിമുള്‍ച്ചെടി പോലും നേരേ ചൊവ്വേ മുളയ്ക്കില്ല എന്നെല്ലാവര്‍ക്കുമറിയാം. നമ്മുടെ നാട്ടില്‍ നിന്ന് വാങ്ങിക്കൊണ്ടുപോയി യൂറോപ്പിലെത്തിച്ചാല്‍ ഒരു കാലത്ത് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടായിരുന്നു കറുവാപ്പട്ടയ്ക്ക്.

ഇത്രയ്ക്ക് വിശേഷപ്പെട്ടതാണോ ഈ സുഗന്ധവ്യഞ്ജനം? തീര്‍ച്ചയായും ആണ്.

ആധുനിക വൈദ്യശാസ്ത്രഗവേഷണങ്ങള്‍ തെളിയിയ്ക്കുന്നത് കറുവാപ്പട്ടയെന്നത് അനേകം ഗുണങ്ങളുള്ള ഒരു സിദ്ധൗഷധം തന്നെയാണെന്നാണ്. ആയൂര്‍വേദമരുന്നുകളില്‍ ആസ്മയ്ക്കും അലര്‍ജിക്കുമൊക്കെ ഉപയോഗിക്കുന്ന സീതോപലാദിചൂര്‍ണ്ണം ഉള്‍പ്പെടെ അനേകം മരുന്നുകള്‍ ഉണ്ടാക്കാന്‍ കറുവാപ്പട്ട ഉപയോഗിക്കുന്നുണ്ട്. അടുക്കളയില്‍ കറികള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല കറുവാപ്പട്ടയുപയോഗിക്കുന്നത്.

കറുവാപ്പട്ടയും പ്രമേഹവും

രക്തത്തിലെ പഞ്ചസാരയുടേ അളവ് കുറയ്ക്കാനുള്ള കറുവാപ്പട്ടയുടെ കഴിവിനെപ്പറ്റി അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിവിധ പഠനങ്ങളെ വിശകലനം ചെയ്ത് ഗവേഷകര്‍ തയ്യാറാക്കുന്ന മെറ്റ അനാലിസിസ് പഠനങ്ങള്‍ തെളിയിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കറുവാപ്പട്ടയ്ക്ക് കഴിവുണ്ട് എന്നതാണ്. 120 മില്ലിഗ്രാം മുതല്‍ 6 ഗ്രാം വരെ കറുവാപ്പട്ട ഒരു ദിവസം ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും എന്ന് പഠനങ്ങളില്‍ വ്യക്തമായി. പക്ഷേ അതിലധികം കറുവാപ്പട്ട ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. കാരണമറിയാന്‍ അവസാനം വരെ വായിയ്ക്കുക.

ആന്റി ഓക്‌സിഡന്റുകള്‍

പല രോഗങ്ങള്‍ക്കും കാരണമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്ന പോഷകങ്ങളെയാണ് ആന്റി ഓക്ള്‍സിഡന്റുകള്‍ എന്ന് പറയുന്നത്. ഏറ്റവും കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്ന് കറുവാപ്പട്ടയാണ്. പോളി ഫിനോളുകള്‍ എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് കറുവാപ്പട്ട. സിന്നമണാല്‍ഡിഹൈഡ് എന്ന ആന്റിഓക്‌സിഡന്റും കറുവാപ്പട്ടയിലുണ്ട്. കാന്‍സര്‍ മുതല്‍ ഹൃദയാഘാതം വരെ തടയാന്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ ആഹാരങ്ങള്‍ കഴിച്ചാല്‍ കഴിയും. സസ്യാഹാരത്തില്‍ നിന്ന് മാത്രമേ ആന്റി ഓക്‌സിഡന്റുകള്‍ ലഭിയ്ക്കൂ എന്ന് പ്രത്യേകം ഓര്‍ത്തിരിയ്ക്കണം.

ഓര്‍മ്മശക്തിയ്ക്ക് കറുവാപ്പട്ട

എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മറവിരോഗത്തിനെ ഫലപ്രദമായി ചെറുക്കാന്‍ കറുവാപ്പട്ടയ്ക്ക് കഴിയുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. ആല്‍ഷിമേഴ്‌സ് രോഗത്തിനെ വരെ ചെറുക്കാന്‍ കറുവാപ്പട്ട കഴിക്കുന്നതിലൂടെ കഴിയുമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രോഗാണുക്കളെ നശിപ്പിക്കാന്‍ കറുവാപ്പട്ട

ഭക്ഷണത്തിലുള്ള അനേകം രോഗകാരികളായ ബാക്ടീരിയയെ നശിപ്പിക്കാന്‍ കറുവാപ്പട്ടയ്ക്ക് കഴിവുണ്ട് എന്ന് സംശയരഹിതമായി തെളിയിച്ചിട്ടുണ്ട്. ഫ്രിഡ്ജുകള്‍ ഇല്ലാത്ത കാലത്ത് മാംസാഹാരം ഉണ്ടാക്കുമ്പോള്‍ അത് നശിയ്ക്കാതിരിയ്ക്കാനാണ് കറുവാപ്പട്ടയും കുരുമുളകുമൊക്കെ ചേര്‍ത്തിരുന്നത് തന്നെ.

ഹൃദയരോഗങ്ങള്‍ക്ക്

സിന്നമണാല്‍ഡിഹൈഡ്, സിന്നമിക് ആസിഡ് എന്നീ വസ്തുക്കള്‍ ഹൃദയരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തരുന്നതാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പൂരിത കൊഴുപ്പിന്റെ അളാവിനെ കുറയ്ക്കാനും കറുവാപ്പട്ടയ്ക്ക് കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അത്തരം പഠനങ്ങള്‍ നടന്നിട്ടില്ല. പൊതുവേ കറുവാപ്പട്ട ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ഹൃദയരോഗങ്ങളില്‍ നിന്ന് സംരക്ഷണം ഉണ്ടാകും എന്ന് കരുതാം.

എല്ലാത്തരം കറുവാപ്പട്ടയും അത്ര നല്ലതല്ല.

ഇനി ഇതൊക്കെക്കൊണ്ട് വെറുതേ കറുവാപ്പട്ടയെടുത്ത് എന്തിലുമിട്ട് കഴിയ്ക്കാം എന്ന് കരുതരുത്. അതെന്തുകൊണ്ടാണെന്നറിയണമെങ്കില്‍ കറുവാപ്പട്ട ഏതൊക്കെത്തരമുണ്ട് എന്നുമറിയണം.

Cinnamomum എന്ന സസ്യ വര്‍ഗ്ഗത്തിലാണ് എല്ലാത്തരം കറുവാപ്പട്ടകളും ഉള്‍പ്പെടുന്നത് Cinnamomum ത്തിന് അനേകം ഉപവര്‍ഗ്ഗങ്ങളുണ്ട്. കര്‍പ്പൂരംഉണ്ടാക്കുന്ന Cinnamomum camphora മുതല്‍ കുമ്പിളപ്പം ഉണ്ടാക്കാനെടുക്കുന്ന വയണയിലയുടെ വയണമരം വരെ കറുവാപ്പട്ട ഇനത്തിലെ മരങ്ങളാണ്. ഇതില്‍ സിലോണ്‍ കറുവാപ്പട്ട (Cinnamomum verum), ചൈനീസ് കാസിയ Cinnamomum cassia, വിയറ്റ്‌നാമീസ് കറുവാപ്പട്ട (Cinnamomum loureiroi), ഇന്തോനേഷ്യന്‍ കറുവാപ്പട്ട (Cinnamomum burmannii), പിന്നെ മലബാര്‍ അല്ലെങ്കില്‍ ശ്രീലങ്കന്‍ കറുവാപ്പട്ട (Cinnamomum ctiriodorum) എന്നിങ്ങനെ അഞ്ച് തരം കറുവാപ്പട്ടകളാണ് പൊതുവേ വിപണിയില്‍ ലഭിക്കുന്നത്.

ഇതില്‍ ചൈനീസ് കറുവാപ്പട്ട എന്ന കാസിയ ശരീരത്തിന് കൂടിയ അളവില്‍ നല്ലതല്ല.
കാസിയ എന്ന ചൈനീസ് കറുവാപ്പട്ടയില്‍ കൗമാരിന്‍ എന്ന രാസവസ്തു വളരെ കൂടുതണ്. വലിയ അളവില്‍ Coumarin ശരീരത്തില്‍ എത്തിയാല്‍ കരള്‍ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒരു ടീസ്പൂണ്‍ (2.5 ഗ്രാം) കാസിയ കറുവാപ്പട്ടയില്‍ കൂടുതല്‍ ഒരു ദിവസം കഴിക്കാന്‍ പാടില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സിലോണ്‍ കറുവാപ്പട്ടയിലും മലബാര്‍ കറുവാപ്പട്ടയിലും ഒക്കെ കൌമാരിന്‍ വളരെ കുറഞ്ഞ അളവിലെ ഉള്ളൂ. ചൈനീസ് കറുവാപ്പട്ടയില്‍ ഇത് വളരെ കൂടിയ അളവാണ്. അതുകൊണ്ട് സിലോണ്‍ കറുവാപ്പട്ടയോ മലബാര്‍ കറുവപ്പട്ടയോ കൂടുതല്‍ കഴിക്കാം.

ഇപ്പോള്‍ കേരളത്തില്‍പ്പോലും പലവ്യഞ്ജനക്കൂട്ടുകളിലെല്ലാം ലഭിക്കുന്നത് വിലകുറഞ്ഞ ചൈനീസ് കറുവാപ്പട്ട തന്നെയാണ്. ഈ മരം വളര്‍ത്താന്‍ സാധാരണ കറുവാപ്പട്ടയേക്കാള്‍ എളുപ്പമായതുകൊണ്ട് ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ട്. ചൈനീസ് കറുവാപ്പട്ട എന്ന കാസിയ കുറഞ്ഞ അളവില്‍ കഴിക്കുന്നതുകൊണ്ടോ ഒരു സ്പൂണോ മറ്റോ കറികളില്‍ ചേര്‍ത്തതുകൊണ്ടോ ഒരു കുഴപ്പവുമില്ല എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ പലരും കറുവാപ്പട്ട ഒരു മരുന്നെന്നെന്നൊക്കെ കേട്ടിട്ട് വെറുതേ തേനിലും മറ്റും ചാലിച്ച് കൂടിയ അളവില്‍ കറുവാപ്പട്ടയുടെ പൊടി കഴിക്കുന്നുണ്ട്. നിങ്ങള്‍ അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചൈനീസ് കറുവാപ്പട്ട ഉപയോഗിക്കരുത്.

കാസിയ (ചൈനീസ്) കറുവാപ്പട്ട എങ്ങനെ തിരിച്ചറിയും?
ശുദ്ധമായ കറുവാപ്പട്ടയായ Cinnamomum zeylanicum, അല്ലെങ്കില്‍ Cinnamomum ctiriodorum ന് ഇളം തവിട്ടു നിറമാണ്.എന്നാല്‍ കാസ്സിയ (Cinnamomum cassia) ക്ക് കടുത്ത തവിട്ട് കലര്‍ന്ന ചുവന്ന നിറമാണ്.കൂടാതെ നല്ല കറുവാപ്പട്ട നേര്‍ത്തതും (മരത്തിന്റെ ഉള്ളം തൊലി പോലെ) ചരുണ്ടിരിക്കുന്നതോ നേര്‍ത്ത കഷണങ്ങളായോ ഉള്ളതാണ്. ചൈനീസ് കറുവാപ്പട്ട നല്ല കട്ടിയുള്ളതും, ചുരുളുകള്‍ കുറഞ്ഞതുമാണ്. പുറന്തൊലി പോലെയിരിക്കും. പലപ്പോഴും വലിയ കഷണങ്ങളായാവും വിപണിയില്‍ ലഭിക്കുക. ചിത്രങ്ങള്‍ നോക്കുക.

ഓര്‍ത്തിരിക്കുക കറികളുടെ ഭാഗമായി അല്‍പ്പം കാസിയ അഥവാ ചൈനീസ് കറുവാപ്പട്ട കഴിക്കുന്നതില്‍ ദോഷമൊന്നും കണ്ടെത്തിയിട്ടില്ല.ഇത് ആയിരക്കണക്കിനു കൊല്ലങ്ങളായി ഉപയോഗിക്കുന്ന കറുവാപ്പട്ടയുടെ ഇനം തന്നെയാണ്. എന്നാല്‍ ദിവസം ഒരു ടീസ്പൂണില്‍ കൂടുതല്‍ (2.5ഗ്രാം) കറുവാപ്പട്ട ഉപയോഗിക്കുന്നെങ്കില്‍ തീര്‍ച്ചയായും മലബാര്‍, അല്ലെങ്കില്‍ സിലോണ്‍ കറുവാപ്പട്ട ഇനം തന്നെ വാങ്ങി ഉപയോഗിക്കാന്‍ ശ്രമിക്കുക.

പ്രമാണങ്ങള്‍:
https://www.ncbi.nlm.nih.gov/pmc/articles/PMC4466762/#ref12
https://www.ncbi.nlm.nih.gov/pmc/articles/PMC3767714/
https://www.ncbi.nlm.nih.gov/pubmed/22882757
https://www.ncbi.nlm.nih.gov/pubmed/10641152
https://www.ncbi.nlm.nih.gov/pubmed/19627193

Share1TweetSendShare

Latest stories from this section

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

ഒതേനൻ ചാടാത്ത മതിലുകളില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ. മുരളീധരൻ

ഒതേനൻ ചാടാത്ത മതിലുകളില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ. മുരളീധരൻ

Discussion about this post

Latest News

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം;  ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം; ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി

ഇനി പുതിയമേൽവിലാസം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രപരമായ മാറ്റം: മകരസംക്രാന്തി നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് മാറുന്നു

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies