കണ്ണൂർ: ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് മാത്രം താൻ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയേറ്റ് ഫലപ്രദമായി പാര്‍ട്ടിയെ നയിക്കുന്നുണ്ടെന്നും ജയരാജന് പറയുന്നു.
താന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. സജീവമായി ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ട്. നേതാവിന്റെ പേരിലല്ല സംഘടന പ്രവര്‍ത്തിക്കുന്നത്, കൂട്ടായ പ്രവര്‍ത്തനമാണ് അതിപ്പോഴും തുടരുന്നുണ്ടെന്നും ജയരാജന് വ്യക്തമാക്കി.
Discussion about this post