കേരളത്തിലെ കളിയാക്കവിളയില്‍ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ഇറ്റാലിയന്‍ നിര്‍മ്മിത തോക്കെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്. സൈന്യത്തിന് വിതരണം ചെയ്യാനുള്ള പിസ്റ്റണ്‍ ആണ് എഎസ്‌ഐയെ കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത്. കൊച്ചിയില്‍ നി്ന്ന് പോലിസ് തോക്ക് കണ്ടെടുത്തു.
കളിയാക്കവിളയില്‍ എഎസ്‌ഐയെ വെടിവെച്ച തോക്ക് കൊച്ചി കെഎസ്ആര്‍ടിസി ബസ് സാറ്റാന്റിലെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പ്രതികള്‍ ബസില്‍ കൊച്ചിയിലെത്തി. ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിറകെ തോക്ക് കൊച്ചിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് ഭീകരരായ തൗഫിഖും, തമീമും ഉഡുപ്പിയിലേക്ക് പോയി. ഇവിടെ നിന്ന് പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇറ്റലിയില്‍ നിര്‍മ്മിച്ചതാണ് പിസ്റ്റണ്‍ എന്ന വ്യക്തമായിട്ടുണ്ട്. സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണിതെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലിസ് സംഘം പറഞ്ഞു. സൈന്യത്തിന് മാത്രം വിതരണം ചെയ്യാനുള്ള പിസ്റ്റണ്‍ എങ്ങനെ ഭീകര്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്നും പോലിസ് പറഞ്ഞു.
കൊച്ചി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി പോലിസ് തെളിവെടുപ്പ് നടത്തിയിരുന്നു.പ്രതികളെ പിടികൂടുന്നതില്‍ കേരള പോലിസിന്റെ ഭാഗത്ത് നിന്ന് ജാഗ്രത ഉണ്ടായിരുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പള്ളിയില്‍ നിന്നെത്തിയ പ്രതികള്‍ എഎസ്‌ഐയെ വെടിവെക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വരുമ്പോള്‍ പ്രതികള്‍ കൊച്ചിയിലുണ്ടായിരുന്നുവെന്നാണ് വിവരം.
തിരുവനന്തപുരം കളിയാക്കവിള ചെക്ക്‌പോസ്റ്റില്‍ പോലിസുകാരനെ വെടിവച്ച് കൊന്ന കേസ് എന്‍ഐഎ ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു നിലവില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും, കേരള പോലിസും അന്വേഷിക്കുന്ന കേസാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. നടന്നത് തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ച പശ്ചത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. അല്‍ ഉമ്മ പ്രവര്‍ത്തകനുള്‍പ്പടെ കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിരുന്നു.
കളിയിക്കവിള ചെക്കപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായിരുന്നു. എസ്‌ഐയെ വെടിവെച്ചു കൊന്ന തൗഫീക്ക്, ഷമീം എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്ക് പുറമെ തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരും പിടിയിലായിരുന്നു.. കളിയാക്കവിളയിലെ കേരള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് എസ്.ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സനാണ് വെടിയേറ്റ് മരിച്ചത്.
Discussion about this post