കൊച്ചി: പൗരത്വ ഭേദഗതി നിയമ ബോധവത്ക്കരണ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. സംഘാടകരുടെ പരാതിയില്‍ പോലീസ് കേസ്സെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിനി ആതിരയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ തിരുവനന്തപുരത്തേക്ക് പോയിയെന്നാണ് വിവരം. കൊച്ചിയില്‍ ഒരു ഹോസ്റ്റലില്‍ കഴിയുകയായിരുന്നു ആതിര.
ജനജാഗരണ സംഘടനയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ പാവക്കുളം ക്ഷേത്രാങ്കണത്തില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. ക്ഷേത്രാങ്കണത്തില്‍ എത്തി പരിപാടി ആതിര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇവരെ പിന്നീട് സംഘാടകര്‍ പുറത്താക്കുകയും ചെയ്തിരുന്നു.
സംഘാടകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് കേസെടുത്തത്. തീവ്രഇസ്ലാമിക സംഘടനയുടെ പിന്തുണയുമായാണ് ഇത്തരത്തില്‍ പരിപാടി അലങ്കോലമാക്കാന്‍ യുവതി ശ്രമിച്ചതെന്നാണ് സംഘടനയുടെ ഭാരവാഹികള്‍ പരാതിയില്‍ പറയുന്നത്. സിഎഎ അനുകൂല പരിപാടികളെ ക്ഷേത്രാങ്കണത്തില്‍ എത്തി അലങ്കോലപ്പെടുത്തുകയും, അതുവഴി സംഘര്‍ഷം ഉണ്ടാക്കുകയും ആയിരുന്നു യുവതിയുടെ ഉദ്ദേശമെന്നാണ് ആരോപണം.
ഇത്തരം അസഹിഷ്ണുത നിറഞ്ഞ നിലപാടിലൂടെ സംസ്ഥാനത്ത് സംഘര്‍ഷം അഴിച്ചുവിടാന്‍ ചില സംഘടനകള്‍ ശ്രമിക്കുകയാണെന്നും സിഎഎയെ അനുകൂലിക്കുന്ന സംഘടനകള്‍ പറയുന്നു. സിഎഎയെ അനുകൂലിക്കുന്നവരെ തെരുവില്‍ കൈകാര്യം ചെയ്യാമെന്ന വ്യാമോഹത്തിലാണ് ചില തീവ്രവാദ ബന്ധമുള്ള സംഘടനകള്‍. ഇത്തരം നിലപാടുകള്‍ ഒരു തരത്തിലും ആശ്വാസ്യമല്ലെന്നാണ് ഉയരുന്ന വാദം.
Discussion about this post