ഡല്‍ഹി: വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കറിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.
ചിലര്‍ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവര്‍ യഥാര്‍ഥ്യം മനസിലാക്കണം. പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കര്‍ പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, വീര്‍ സര്വര്ക്കര്, സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥന്, ജാനകി ആദി നാഹപ്പന്‍ തുടങ്ങിയ തിരിച്ചറിയാതെ പോയവരുടെ ജീവിതകഥകള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Discussion about this post