അങ്കണവാടിയില്‍ പാമ്പിനെ കണ്ടെത്തി.കൊച്ചി നഗരസഭയുടെ കീഴിലുള്ള മട്ടാഞ്ചേരിയിലെ കൂവപ്പാടം 98-ാം അംഗനവാടിയിലാണ് പാമ്പിനെ കണ്ടത്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വയ്ക്കാനുപയോഗിച്ചിരുന്ന മുറിയിലാണ് പാമ്പുണ്ടായിരുന്നത്.കാലത്ത് ‘മുറി തുറന്ന ഉടനെ പാമ്പ് അംഗൻവാടിയിലെ ഹെൽപ്പറുടെ നേരെ ചീറ്റിയടുക്കുകയായിരുന്നു.ഇതോടെ അംഗൻവാടി ജീവനക്കാരും കുട്ടികളും ഭയന്ന് പുറത്തേയ്‌ക്കോടി.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ പാമ്പിനെ പിടികൂടി.ഇതിനു മുമ്പും പലപ്രാവശ്യം ഈ പരിസരത്ത് പാമ്പിനെ കണ്ടിട്ടുണ്ടെന്നും പരാതിപ്പെട്ടിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.












Discussion about this post