മലപ്പുറത്ത് സിഎഎയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ച കുടുംബങ്ങള്‍ക്ക് സേവാഭാരതി വെള്ളമെത്തിച്ച സംഭവം ട്വീറ്റ് ചെയ്ത ബിജെപി എംപിക്കെതിരെ കേസ് എടുത്ത് കേരള പോലിസ് ഉഡുപ്പി ചിക്ക് മംഗലൂരിലെ വനിതാ എംപിയും പ്രമുഖ ബിജെപി നേതാവുമായ ശോഭ കരന്തലജെയ്‌ക്കെതിരെയാണ് മലപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
‘മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ് കേരളമിപ്പോള്‍. കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചെന്ന കാരണത്താല്‍ കുടിവെള്ളം നിഷേധിച്ചിരിക്കുന്നു. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെസമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ?,’ എന്നിങ്ങനെയായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ് ചെയ്തു. സേവാഭാരതി കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മത സ്പര്‍ദ്ധ പ്രചരിപ്പിക്കുന്നതിനെതിരേയുള്ള 153 ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സിഎഎ വിരുദ്ധര്‍ക്കെതിരെയുള്ള സംഭവം പുറത്ത് വിട്ടത് എങ്ങനെ മതസ്പര്‍ദ്ധയാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എറണാകുളത്ത് വിഎച്ച്പിയ്ക്ക് കീഴിലുള്ള പാവക്കുളം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍ നടന്ന സിഎഎ അനുകൂല പരിപാടി തിരുവന്തപുരം സ്വദേശിയായ സ്ത്രീ അലങ്കോലപ്പെടുത്തിയ സംഭവം പ്രതിഷേധമുയര്‍ത്തിയിരുന്നു. സിഎഎയെ അനുകൂലിക്കുന്നവരെ വേട്ടയാടുന്ന ,സമീപനമാണ് കേരള പോലിസും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://twitter.com/ShobhaBJP/status/1220006329768538112












Discussion about this post