മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ച ആദിത്യ റാവു ആര്‍എസ്എസ് എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാജപ്രചരണം പൊളിഞ്ഞു.ആദിത്യ റാവു ബുധനാഴ്ച കീഴടങ്ങിയതിന് പിന്നാലെ ആദിത്യ റാവുവിന്റേതെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. ആര്‍എസ്എസ് നേതാവിനൊപ്പം നില്‍ക്കുന്ന യുവാവ് ആദിത്യ റാവു ആണെന്നായിരുന്നു അടിക്കുറിപ്പ്.
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലെ ആള്‍ കര്‍ണാടകയിലെ ബിജെപി നേതാവ് സന്ദീപ് ലോബോയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. തന്റെ ചിത്രം വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതിനെതിരെ ലോബോ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ ചിത്രം ലോബോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/photo.php?fbid=3124330491125916&set=a.1801857160039929&type=3&theater
നേരത്തെ യശോബാ ബെന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തുവെന്ന വ്യാജപ്രചരണം നവമാധ്യമങ്ങളില്‍ നടന്നിരുന്നു. ഇതും നുണയാണെന്ന് വ്യക്തമായിരുന്നു.
‘പൗരത്വ നിയമത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാര്യ’ എന്ന അടിക്കുറിപ്പോടെ വ്യാപകമായി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്ററുകള്‍ പ്രചരിക്കുകയാണ്. എന്നാല്‍, ഈ ചിത്രം 2016ല്‍ അഹമ്മദാബാദില്‍ ചേരികള്‍ തകര്‍ക്കുമ്പോള്‍ പാര്‍ക്കാനിടമില്ലാത്തവര്‍ക്കു വേണ്ടി നടത്തിയ പ്രതിഷേധ സമരമാണിത്. ഇതല്ലാതെ, യശോദ ബെന്‍ പൗരത്വ നിയമത്തിന്റെ പേരിലുള്ള ഒരു പൊതു സമരത്തിലും പങ്കെടുത്തിട്ടില്ല.









Discussion about this post