ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഭൂരിപക്ഷവും ബിജെപി വിരുദ്ധരെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് അപ്രൂവ്ഡ് ആയ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന ഫാക്ടേഴ്‌സെന്റോ.കോം ടീമിന്റെ കണ്ടെത്തലുകള്‍.ജനുവരി മാസത്തില്‍ ഇതുവരെ കണ്ടെത്തിയ വ്യാജ വാര്‍ത്തകളില്‍ ഭൂരിപക്ഷവും ബിജെപിക്കെതിരായ സൃഷ്ടിക്കപ്പെട്ടതാണെന്ന്ഫാക്ട് ചെക്കിംഗ് ടീമിന്റെ വെബ് സൈറ്റായ ഫാക്ടേഴ്‌സെന്റോ.കോം പരിശോധിച്ചാല്‍ മനസിലാകും.
ചില കണ്ടെത്തലുകള്‍-
FACT CHECK: ‘കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ? സത്യാവസ്ഥ അറിയാം’-എന്ന തലക്കെട്ടിലുള്ള വിശദീകരണം ഇങ്ങനെയാണ്.
ഫാക്റ്റ് ക്രെസണ്ടോ വിശദീകരിക്കുന്നു-”ഫെബ്രുവരി 2018ല്‍ കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോവിന് വേണ്ടി പ്രധാനമന്ത്രി മോദി രാഷ്ട്രപതി ഭവനത്തില്‍ സ്വീകരണം ഒരുക്കി. ഈ സ്വീകരണ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പൊ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.”
വീഡിയോയില്‍ ജസ്റ്റിന്‍ ട്രുടോവിനെ ആലിംഗനം ചെയ്ത സ്വീകരിച്ചതിനു ശേഷം അദ്ദേഹം സോഫി ട്രുടോയ്ക്കു അഭിവാദ്യം നല്‍കുന്നു. പ്രധാനമന്ത്രി മോദിയെ നമസ്‌കരിച്ച് അഭിവാദ്യങ്ങള്‍ നല്‍കിയതിനെ ശേഷം സോഫി ട്രുടോ അദേഹത്തിനെ കൈകൊടുത്ത് അഭിവാദ്യങ്ങള്‍ സ്വീകരിക്കുന്നതായി നമുക്ക് വീഡിയോയില്‍ വ്യക്തമായി കാണാമെന്ന് ഫാക്റ്റ് ക്രെസണ്ടോ വ്യക്തമാക്കുന്നു
FACT CHECK: തെലങ്കാനയില്‍ നിന്ന് പിടികൂടിയ വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ ഗുജറാത്തിന്റെ പേരില്‍ പ്രചരിക്കുന്നു
ഈ ചിത്രങ്ങള്‍ ജനുവരി 14, 2020 മുതല്‍ സമുഹ മാധ്യമങ്ങളില്‍ തെറ്റായ വാദവുമായി പ്രചരിക്കുന്നുണ്ടെന്നും ഫാക്റ്റ് ക്രെസണ്ടോ വിശദീകരിക്കുന്നു.ഇതാണ് വ്യാജപ്രചാരണത്തിന് ആധാരമാക്കിയ വാര്‍ത്ത
നേപ്പാളില്‍ മരിച്ചവരുടെ ശരീരങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് വ്യാജപ്രചരണം
ഫാക്റ്റ് ക്രെസണ്ടോ പറയുന്നത്-
”വാര്‍ത്തയുടെ യാഥാര്‍ഥ്യം അറിയാനായി ഞങ്ങള്‍ ആദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അവിടുത്തെ ഉദ്യോഗസ്ഥയും മലയാളിയുമായ ലതിക ഞങ്ങളോട് പറഞ്ഞത് മന്ത്രാലയം നേപ്പാള്‍ എംബസിയിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ്. ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ല, നോര്‍ക്കയാണ് വഹിക്കുക എന്ന് ലതിക വ്യക്തമാക്കി. തുടര്‍ന്ന് ഞങ്ങള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് സോഹന്‍ലാലുമായി സംസാരിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ : കേന്ദ്ര സര്‍ക്കാര്‍ ചെലവ് വഹിക്കില്ല, അതിനു തയ്യാറല്ല എന്നതൊക്കെ വെറും വ്യാജപ്രചരണമാണ്. ഇവിടെ നിന്ന് നേപ്പാള്‍ എംബസിയിലേയ്ക്ക് എല്ലാ നടപടികളും വേണ്ടപോലെ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് രേഖാമൂലം നിര്‍ദ്ദേശിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. മന്ത്രി വി മുരളീധരന്‍ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുത്തിരുന്നു. ആരാണ് ചെലവ് വഹിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വന്നിട്ടില്ല. നോര്‍ക്ക റൂട്ട്‌സ് ആണ് ചെലവ് വഹിക്കുക എന്ന് മുമ്പേ തന്നെ ധാരണ ആയിട്ടുണ്ടായിരുന്നു.’
‘മസ്ജിദില്‍ നടന്ന ഹിന്ദുവിവാഹത്തിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’-ജനം ടിവിയുടെ കൃത്രിമ സ്‌ക്രീന്‌ഷോട്ടുമായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തല്‍
”മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വ്യക്തമായി. തുടര്‍ന്ന് ഞങ്ങള്‍ ജനം ടിവിയുടെ വെബ്‌സൈറ്റില്‍ അന്വേഷിച്ചു. ഈ വാര്‍ത്ത അവരുടെ വെബ്‌സൈറ്റില്‍ ഇല്ല എന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് വസ്തുത അറിയാനായി ഞങ്ങള്‍ ജനം ടിവിയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് വായുജിത്തുമായി സംസാരിച്ചു. ‘ഇങ്ങനെയൊരു വാര്‍ത്ത ജനം ടിവി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതൊരു വ്യാജ പ്രചരണമാണ്.’ ഈ വാര്‍ത്തയുടെ കൂടുതല്‍ സ്ഥിരീകരണത്തിനായി ഞങ്ങള്‍ ആര്‍എസ്എസ് കായംകുളം മണ്ഡല്‍ കാര്യവാഹ് സതീഷിനോട് വിശദീകരണം തേടി. അദ്ദേഹം ഞങ്ങളോട് പോസ്റ്റിന്റെ ലിങ്ക് ആവശ്യപ്പെട്ടു. അല്പസമയത്തിനു ശേഷം അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ് : ഇതൊരു വ്യാജ പ്രചാരണമാണ്. മുസ്‌ലിം പള്ളിയില്‍ ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നതില്‍ ആര്‍എസ്എസുകാര്‍ക്ക് പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള മനഃപൂര്‍വമായുള്ള ശ്രമമാണിത്. മുസ്‌ലിം പള്ളിയില്‍ ഹൈന്ദവരുടെ വിവാഹം നടത്തി എന്ന പേരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല.”
മുസ്‌ലിം ഭവനങ്ങളില്‍ പോലീസ് വേഷമണിഞ്ഞ് എത്തി രേഖകള്‍ ശേഖരിക്കുന്ന സംഘപരിവാറുകാരാണോ വീഡിയോയില്‍ ഉള്ളത്?
ഫാക്റ്റ് ക്രെസണ്ടോ ടീമിന്റെ വസ്തുത വിശകലനം-
”പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തതെവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ട്വിറ്ററില്‍ നീരവ് ഷാ എന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്ന ഡേറ്റ് ആവട്ടെ 2019 ജൂണ്‍ 11ന്. അതായത് കഴിഞ്ഞ ഏഴ് മാസങ്ങള്‍ മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ പൗരത്വം ഭേദഗതി നിയമത്തിന്റെ പേരിലാക്കി പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ പോലീസ് വേഷം അണിഞ്ഞ് എത്തിയവര്‍ യഥാര്‍ഥത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അല്ല. എന്നാല്‍ അവര്‍ പൗരത്വവുമായി ബന്ധപ്പെട്ട് മുസ്‌ലിം വീടുകളില്‍ എത്തി രേഖകള്‍ ശേഖരിക്കുന്ന സംഘപരിവാറുകാരുമല്ല. വീടുകള്‍ കയറി ഇറങ്ങി പണപ്പിരിവ് നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് അവര്‍”
കേരളാ ഗവര്‍ണ്ണര്‍ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാല്‍ എംഎല്‍എ ഒരിടത്തും പറഞ്ഞിട്ടില്ല
ഫാക്റ്റ് ക്രെസണ്ടോ ടീമിന്റെ നിഗമനം
”ഓ രാജഗോപാല്‍ എംഎല്‍എയുടെ പേരില്‍ ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പ്രസ്താവന പൂര്‍ണ്ണമായും ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാനും അന്യോന്യം നടത്തുന്ന പരസ്യ പ്രസ്താവനകള്‍ ആശാസ്യകരമല്ല എന്ന അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചാണ് എന്ന് ഓ രാജഗോപാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.”
ഈ ചിത്രം ജശോദാ ബെന്‍ ഷാഹീന്‍ബാഗില്‍ സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നതിന്റെതല്ല
ഫാക്റ്റ് ക്രെസണ്ടോ ടീമിന്റെ വസ്തുതാ വിശകലനം
”ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കാരണം ഇതേ ചിത്രം 2016 ഫെബ്രുവരി 13 നു ഡെക്കാന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ ഉപയോഗിച്ചിട്ടുണ്ട്.”
‘ചേരി നിവാസികള്‍ക്കും അനാഥര്‍ക്കുമായി നരേന്ദ്ര മോദിയുടെ ഭാര്യ ഉപവസിച്ചു’ എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്:
അരവിന്ദ് കെജ്‌രിവാളിന് ‘ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ലഭിച്ചെന്ന് വ്യാജ പ്രചരണം. ആര്‍.ജെ.ഡി. എം.പിയുടെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടക്കുന്നു തുടങ്ങിയ കണ്ടെത്തലുകളും ഫാക്റ്റ് ക്രെസണ്ടോ നടത്തുന്നുണ്ട്.
Discussion about this post