മധ്യപ്രദേശിലെ ഇൻഡോറിൽ കമൽനാഥ് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ആയിരത്തോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുൻകരുതൽ നടപടിയായിട്ടാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ബിജെപി മധ്യപ്രദേശ് മേധാവി രാകേഷ് സിംഗ്, മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഇൻഡോർ എൽഎസ് എം.പി ശങ്കർ ലാൽവാനി, എം.എൽ.എ, ഇൻഡോർ മേയർ മാലിനി ലക്ഷ്മൺസിംഗ് ഗൗർ എന്നിവരും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.മാഫിയ വിരുദ്ധ നീക്കത്തിന്റെ പേര് പറഞ്ഞു സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ, ബി.ജെ.പി പ്രവർത്തകരെയും ഭാരവാഹികളെയും വേട്ടയാടുകയാണെന്ന് അറസ്റ്റ് വരിച്ച നേതാക്കൾ ആരോപിച്ചു.
Discussion about this post