പാലക്കാട്: ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് പരിഹരിക്കേണ്ടത് തെരുവിലല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാലക്കാട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘കേരളത്തില്‍ പ്രതിഷേധം നേരിടുന്ന ആദ്യത്തെ ഗവര്‍ണറല്ല താന്‍. എന്നാല്‍, പ്രതിഷേധങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കേണ്ടതല്ല. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഭരണഘടനയും നിയമവും ചട്ടങ്ങളുമുണ്ട്. ഹൈക്കോടതിയുണ്ട്, സുപ്രീംകോടതിയുമുണ്ട്. ആ വഴിക്കുള്ള പരിഹാരമാണ് ജനാധിപത്യത്തില്‍ നല്ലത്. എതിരഭിപ്രായങ്ങളെ താന്‍ ബഹുമാനിക്കുന്നുണ്ട്. അത് ഒറ്റപ്പെട്ടതാണെങ്കില്ക്കൂടി. എന്നാല്‍, വ്യക്തിപരമായ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്ന്’ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post