ഡല്‍ഹി: റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും റോബര്‍ട്ട് വധേരയുടെ അടുത്ത സഹായിയുമായ സി സി തമ്പിയെ നാല് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി അവസാനിച്ച ശേഷം മാത്രമെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ.
അന്വേഷണം ഇനിയും ശേഷിക്കുന്നുണ്ടെന്നും കൂടുതല്‍ സാക്ഷികളെ കുറിച്ച് വ്യക്തതവരുത്തേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്ന് പുതിയ ചില ഇടപാടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടതുണ്ടെന്നും അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രന് ആണ് തമ്പിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. തമ്പി ഏഴു ദിവസമായി കസ്റ്റഡിയില്‍ ആണെന്നും കൂടുതല്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും പ്രതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കുകയായിരുന്നു.
ഇക്കഴിഞ്ഞ 17നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വധേരയുടെ ഭാര്‍ത്താവ് റോബര്‍ട്ട് വധേരയുടെ സഹായിയും മലയാളി ബിസിനസ്സുകാരനുമായി തമ്പിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. വിവാദ പ്രതിരോധ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരി വഴി 2009-ല്‍ വധേര നടത്തിയ ഭൂമി 288 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
Discussion about this post