ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിന് 10 മെഡലുകള്‍ ലഭിച്ചപ്പോള്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ രണ്ടും സ്തുത്യര്‍ഹ സേവനത്തിന് 16ഉം മെഡലുകള്‍ കശ്മീര്‍ നേടി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ മൂന്നെണ്ണവും ധീരതയ്ക്കുള്ള പൊലീസ് മെഡലുകളില്‍ 105 എണ്ണവും ജമ്മു കശ്മീരിനാണ്.
അര്‍ധ സേനാ വിഭാഗങ്ങളില്‍ മെഡലുകള്‍ ഏറ്റവും കൂടുതല്‍ സിആര്‍പിഎഫിനാണ്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ ഒന്നും ധീരതയ്ക്കുള്ള പൊലീസ് മെഡലുകളില്‍ 75ഉം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ആറും സ്തുത്യര്‍ഹ സേവനത്തിന് 56ഉം മെഡലുകള്‍ സിആര്‍പിഎഫ് നേടി.
പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്. മധുസൂദനന്, ചങ്ങാനാശേരി ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്. സുരേഷ് കുമാര്‍, കേരള ക്രൈംബ്രാഞ്ച് എഎസ്ഐ പി. രാഗേഷ്, തൃശൂര്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ കെ. സന്തോഷ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി എന്‍. രാജന്, ആലപ്പുഴ വിജിലന്‍സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.വി. ഭുവനേന്ദ്ര ദാസ്, കണ്ണൂര്‍ ട്രാഫിക്കിലെ എഎസ്ഐ കെ. മനോജ് കുമാര്‍, തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ എസ്പിയും അസിസന്റന്റ് ഡയറക്ടര്‍ കെ. മനോജ് കുമാര്‍, തൃശൂര്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന് ഡെപ്യൂട്ടി കമാന്‍ഡന്റ് സി.വി. പാപ്പച്ചന്, തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് എല്‍. ശലമോന് എന്നിവരാണ് കേരള പൊലീസില്‍ നിന്നു മെഡലിന് അര്‍ഹരായവര്‍.
Discussion about this post