ഓക്ലാന്‍ഡ്: വെള്ളിയാഴ്ച നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ടി20 മത്സരം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. മത്സരത്തില്‍ ഇരു ടീമുകളിലുമായി അഞ്ച് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് അപൂര്‍വ റെക്കോര്‍ഡ് പിറന്നത്.
ഒരു രാജ്യാന്തര ടി20 മത്സരത്തില്‍ ആദ്യമായി ആണ് അഞ്ച് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടുന്നത്. ന്യൂസിലന്‍ഡിനായി കോളിന് മണ്‍റോ(59), കെയ്ന്‍ വില്യംസണ്(51), റോസ് ടെയ്ലര് (54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ (56), ശ്രേയസ് അയ്യര്‍ (58) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മത്സരത്തില്‍ അഞ്ച് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും ഇവരുടെ ഒപ്പം ഉണ്ടാകുമായിരുന്നു.
റണ്‍സൊഴുക്ക് ഉണ്ടായ കളിയില്‍ ഒരു ഓവര്‍ ബാക്കി നില്കെ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.
Discussion about this post