ഡൽഹിയിലെ ഭജൻപുര പ്രദേശത്ത് തകർന്നു വീണ കെട്ടിടത്തിനടിയിൽ പെട്ട 13 പേരെ രക്ഷപ്പെടുത്തി.നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോച്ചിംഗ് സെന്ററിലെ ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച ഉച്ച കഴിഞ്ഞു നാലു മണിയോടെയാണ് സംഭവം.
മൂന്ന് വിദ്യാർത്ഥികൾ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ആശങ്കയുണ്ട്. സൈറ്റിൽ തിരയൽ, രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആംബുലൻസും സ്ഥലത്തെത്തിയിട്ടുണ്ട്.









Discussion about this post