ലഡാക്ക്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പതിനേഴായിരം അടി ഉയരത്തിൽ മൈനസ് 20 ഡിഗ്രി താപനിലയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനമായി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ സൈനികർ ‘ഭാരത് മാതാ കീ ജയ്’ ഘോഷം മുഴക്കിയപ്പോൾ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി രാജ്യം.
#WATCH Indo-Tibetan Border Police (ITBP) personnel with the national flag celebrating Republic Day at 17000 feet in snow today. The temperature in Ladakh at present is minus 20 degrees Celsius. 'Himveers' chanting 'Bharat Mata Ki Jai' and 'Vande Mataram'. pic.twitter.com/ANCe8txnFI
— ANI (@ANI) January 26, 2020
നേരത്തെ ചരിത്രത്തിലാദ്യമായി ദേശീയ യുദ്ധസ്മാരകത്തിൽ അഭിവാദ്യമർപ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തിലെ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയിൽ നമ്മുടെ ഭരണഘടന നമുക്ക് ഏവർക്കും സ്വാതന്ത്ര്യവും സമത്വവും നീതിയും ഉറപ്പ് നൽകുന്നുവെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞിരുന്നു.
സി ആർ പി എഫ് വനിതാ വിഭാഗം അവതരിപ്പിച്ച ബൈക്ക് അഭ്യാസവും ധനുഷ് പീരങ്കിപ്പടയുടെ പ്രകടനവും അടക്കം നിരവധി പുതുമകളാൽ സമ്പന്നമാണ് ഇന്ത്യയുടെ 71ആം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ.
Discussion about this post