ഇന്ത്യൻ ഭരണകൂടം പ്രചോദനാത്മകമായ രണ്ട് ബ്രസീലിയൻ വനിതകളായ ലിയ ഡിസ്കിനെയും ഗ്ലോറിയ അരേരിയയെയും പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ താമസിക്കുന്ന അരേരിയ, പോർച്ചുഗീസ് ഭാഷയിൽ പരമ്പരാഗത രീതിയിൽ അദ്വൈത വേദാന്തം പഠിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്വയം സമർപ്പിച്ച വ്യക്തിയാണ്.ഭഗവദ്ഗീത, ഉപനിഷത്തുകൾ തുടങ്ങി നിരവധി സംസ്കൃത ഗ്രന്ഥങ്ങൾ പോർച്ചുഗീസിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും നൽകിയ സംഭാവനകൾക്കാണ് അരേരിയയ്ക്ക് അവാർഡ് ലഭിച്ചത്.
സംസ്‌കൃത പണ്ഡിതയും വേദാന്ത അധ്യാപികയുമായ അരേരിയ,.റിയോ ഡി ജനീറോയിലെ കോപകബാന ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാ മന്ദിർ എന്ന സ്ഥാപനവും ഇതിനായി സ്ഥാപിച്ചതാണ്.1984 മുതൽ അരേരിയ ,വേദങ്ങളുടെ സംസ്കാരവും അറിവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നു.
ഇന്ത്യ സാമൂഹ്യപ്രവർത്തനത്തിനാണ് ഡിസ്കിനെ പദ്മശ്രീ നൽകി ആദരിച്ചത്.ഗാന്ധിയൻ ആശയം പിന്തുടരുന്ന അർജന്റീനിയൻ വംശജയായ ഡിസ്കിൻ, 30 വർഷമായി ബ്രസീലിലും ലാറ്റിൻ അമേരിക്കയിലും മഹാത്മാഗാന്ധിയുടെ തത്ത്വചിന്ത പ്രചരിപ്പിക്കുന്നു. ഇന്ത്യയോടും അവിടുത്തെ ജനങ്ങളോടും സംസ്കാരത്തോടും ഒരുപാട് ആദരവുള്ള ഡിസ്കിൻ വിദ്യാഭ്യാസം, സമാധാനം, ധാർമ്മികത, സംസ്കാരം എന്നിവയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.ബ്രസീലിലെ വിവിധ സർവകലാശാലകളിൽ എഴുത്തുകാരിയും പ്രഭാഷകയുമാണ് ഇവർ.
Discussion about this post