ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശവിരുദ്ധ പ്രസ്താവന നടത്തിയ വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടു. ഡൽഹി പൊലീസിനെയും ബിഹാർ പൊലീസിനെയും വിവരം അറിയിച്ചു കഴിഞ്ഞതായി യു പി പൊലീസ് വ്യക്തമാക്കി.
ജനുവരി 16ന് അലിഗഢിലെ സമരത്തിനിടെയായിരുന്നു ഇമാമിന്റെ വിവാദ പരാമർശം. ആസ്സാമിലെ മുസ്ലീങ്ങൾ കഷ്ടത്തിലാണെന്നും ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും അവരെ രക്ഷിക്കാനുള്ള മാർഗ്ഗം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുകയാണെന്നും ഇമാം പ്രസംഗിച്ചിരുന്നു. നമ്മളിൽ അഞ്ച് ലക്ഷം പേർ മുന്നോട്ട് വന്നാൽ ആസ്സാമിനെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്ന് വേർപെടുത്താമെന്നും ഇയാൾ പറയുന്നതായി ഒരു വീഡിയോയും പ്രചരിച്ചിരുന്നു. ഇയാൾ ജെ എൻ യു വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നു.
വിവാദ പ്രസംഗം നടത്തിയ ഷർജീൽ ഇമാമിന്റെ പേരിൽ ഡൽഹി ക്രൈം ബ്രാഞ്ചും ആസ്സാം പൊലീസും നേരത്തെ കേസെടുത്തിരുന്നു.
Discussion about this post