കോട്ടക്കൽ: മലപ്പുറത്ത് പതിനാറുകാരനെ പീഡിപ്പിച്ചത് 16 പേർ ചേർന്നെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി ഇന്ന് വളാഞ്ചേരിയിൽ പിടിയിലായി. നാൽപ്പത് വയസ്സുകാരനായ ആതവനാട് മാട്ടുമ്മൽ സ്വദേശി മാനുപ്പ എന്ന കുഞ്ഞിമുഹമ്മദ്, നാൽപ്പത്തിയാറുകാരൻ പാലേരിക്കുണ്ടിൽ ഈന്തപ്പഴം അലി, നാൽപ്പത്തിയാറുകാരൻ അണ്ണത്തുവീട് ബാവ എന്ന മുഹമ്മദലി എന്നിവരെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ മനോഹരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാടാമ്പുഴയിൽ നിന്ന് നാല് പേരെയും കൽപ്പകഞ്ചേരിയിൽ മൂന്ന് പേരെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാടാമ്പുഴ, കൽപ്പകഞ്ചേരി, വളാഞ്ചേരി എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.











