പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പക്കല്‍ നിന്നും പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവും, അഭിഭാഷകനുമായ കപില്‍ സിബല്‍. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് വേണഅടി പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് 77 ലക്ഷം രൂപ കൈപറ്റിയെന്ന ദേശീയ മാധ്‌യമങ്ങളുടെ ആരോപണത്തിന് മറുപടിയായാണ് കപില്‍ സിബലിന്റെ വിശദീകരണം.
ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസാണെന്ന് കൈപറ്റിയതെന്ന് കപില്‍ സിബല്‍ പറഞ്ഞു. 2018 മാര്‍ച്ചിന് മുമ്പായി വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും കൈപ്പറ്റിയതെന്നും കപില്‍ സിബല്‍ പറഞ്ഞു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപറ്റിയെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും താന്‍ ഇതുവരേയും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ്ങ് പറഞ്ഞു. സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഇന്ദിര ജെയ്‌സിങ്ങ് കൂട്ടിച്ചേര്‍ത്തു. അഭിഭാഷകന്‍ ദുഷ്യന്ത് ധവേയും പണം കൈപറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭം പലയിടത്തും അക്രമസമരമായി മാറിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ മൂലമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് സമരത്തിനെന്ന പേരില്‍ വലിയ തോതില്‍ പിഎഫ്‌ഐ ഫണ്ട് ശേഖരിച്ചതായും വ്യക്തമായിരുന്നു.
Discussion about this post