ഒറ്റുകാരെയും രാജ്യദ്രോഹികളെയും എന്ത് ചെയ്യണമെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ചോദ്യത്തിന് മറുപടിയായി വെടിവച്ച് കൊല്ലണമെന്ന് ഉറക്കെ വിൡച്ച് പറഞ്ഞ് ആള്‍ക്കൂട്ടം., തിങ്കളാഴ്ച, ഡല്‍ഹിയില്‍, ബിജെപി സ്ഥാനാര്‍ത്ഥി മനീഷ് ചൗധരിയ്ക്കു വേണ്ടി പ്രചരണയോഗത്തിലാണ് സംഭവം.
പ്രസംഗത്തിനിടെ രാജ്യദ്രോഹികളെയും ഒറ്റുകാരെയും എന്ത് ചെയ്യണമെന്ന് അനുരാഗ് താക്കൂര്‍ ചോദിച്ചു.അങ്ങനെയുള്ളവരെ വെടിവച്ചു കൊല്ലണമെന്ന് ജനക്കൂട്ടം ഉറക്കെ പറയുകയും ചെയ്തു. ഏറെ ആവേശത്തോടെയുള്ള ജനങ്ങളുടെ പ്രതികരണം പിന്നീട് നവ മാധ്യമങ്ങളിലും പ്രചരിച്ചു.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രി വെടിവച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ രാജ്യവിരുദ്ധരാണെന്ന ശക്തമായ വിമര്‍ശനമാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബിജെപി ഉപയോഗിക്കുന്നത്. ഷഹീന്‍ബാഗിലും മറ്റും നടക്കുന്ന ജനവിരുദ്ധ സമരങ്ങളെ ചൂണ്ടിക്കാട്ടി രാജ്യവിരുദ്ധ ശക്തികളെ തുറന്ന് കാണിക്കാനാണ് ശ്രമം. ഷഹീന്‍ബാഗിലെ കലാപങ്ങള്‍ക്ക് പിന്നില്‍ വിഘടനവാദികളാണെന്ന് ബിജെപി ആരോപിക്കുന്നു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം ഷഹീന്‍ബാഗിനെ തന്നെ ഇല്ലാതാക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.










Discussion about this post