പൗരത്വഭേദഗതി നിയമവിരുദ്ധ പ്രമേയം മഹാരാഷ്ട്രയിൽ പാസാക്കിയേക്കില്ല. ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രമേയം പാസാക്കുമ്പോൾ മഹാരാഷ്ട്രയിൽ അത് ഉണ്ടാവില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ . “പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രമേയങ്ങൾ കേരളത്തിലും പഞ്ചാബിലും രാജസ്ഥാനിലും ബംഗാളിലും പാസാക്കിയിട്ടുണ്ടാകും.പക്ഷേ, ശ്രദ്ധിക്കേണ്ട കാര്യം അവയെല്ലാം ഒരൊറ്റ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കൂട്ടുകക്ഷി ഭരണം നിയന്ത്രിക്കുന്ന മഹാരാഷ്ട്രയിൽ അതുണ്ടാവില്ല” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ശിവസേനയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ചേർന്നുള്ള സംയുക്ത മുന്നണിയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.
Discussion about this post