ആസാമിലെ വിഘടനവാദികളായ ഉൾഫ ഭീകരരോട് സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ബോഡോ തീവ്രവാദികൾ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതിന് പുറകെയാണ് ഉൾഫാ തീവ്രവാദികളുമായി സമാധാന ചർച്ചകൾക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കുന്നത്.മുൻ ക്യാബിനറ്റ് മന്ത്രിയും നോർത്തീസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനറുമായ ഹിമാന്ത ബിശ്വാസ് ശർമയാണ് കേന്ദ്രത്തെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്.
40 വർഷത്തോളമായി ആസാം എന്നൊരു പ്രത്യേക രാജ്യത്തിനു വേണ്ടി വാദിക്കുന്നവരാണ് ഉൾഫ തീവ്രവാദികൾ.റിപ്പബ്ലിക് ദിനത്തിൽ ആസാമിൽ നടന്ന നാല് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഉൾഫ ഏറ്റെടുത്തിരുന്നു.പക്ഷേ, തിങ്കളാഴ്ച നടന്ന കേന്ദ്രസർക്കാരും ബോഡോ തീവ്രവാദികളുമായുള്ള സമാധാന സന്ധിയെ കൊടും ഭീകരനും ഉൾഫയുടെ തലവനുമായ പരേഷ് ബറുവ അഭിനന്ദിച്ചിരുന്നു. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ അനുനയ ശ്രമം.










Discussion about this post