വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത മുൻ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.നാല് ദിവസമായി പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്ന ഇമാമിനെ ബിഹാറിൽ വച്ചാണ് പോലീസുകാർ കുടുക്കിയത്.
ബീഹാറിലെ ജഹാനാബാദിൽ ബന്ധുഗൃഹത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഷർജീൽ ഇമാം. ചൊവ്വാഴ്ച, മണിക്കൂറുകൾക്ക് മുമ്പ് ഇയാളുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.രാജ്യദ്രോഹ കുറ്റത്തിന് അഞ്ച് സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post