തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചും നാളെ നിയമസഭാ മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി. ബജറ്റിനായി സമ്മേളിക്കുന്ന നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടപടികളുമായി സര്‍ക്കാരും പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണറും ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് നിയമസഭ ചേരാനൊരുങ്ങുന്നത്.
സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് സഭാ സമ്മേളനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.
Discussion about this post