ഉധംപൂരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളെ പിടികൂടി. പാക്കിസ്ഥാന്‍കാരനായ ഉസ്മാന്‍ഖാനാണ് പിടിയിലായത്.
എ.കെ 47 തോക്കും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ഇയാളെ സൈന്യം ഇപ്പോള്‍ ചോദ്യംചെയ്യുകയാണ്.
ഉധംപൂരിന് പത്ത് കിലോമീറ്റര്‍ അകലെ കമ്പോളിയില് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഒരാളെ സൈന്യം സംഭവസ്ഥലത്ത് വച്ച് തന്നെ കൊല പ്പെടുത്തിയിരുന്നു. ബാക്കിയുള്ളവര്‍ ഗ്രാമീണരെ ബന്ഝികളാക്കി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ സൈന്യം ഇവരെ പിടികൂടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉസ്മാന്‍ഖാനെ പിന്നിട് സൈനിക കേന്ദ്രങ്ങളിലെത്തിച്ച്
ചോദ്യം ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലുള്ളത് ഉസ്മാന്ഖാനെന്ന തീവ്രവാദിയെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ തുടക്കത്തില്‍ കാസിംഖാന്‍ എന്ന പേരാണ് സൈന്യത്തോട് പറഞ്ഞത്.കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ പാക്കിസ്ഥാനിലെ ഫൈസാബാദ് സ്വദേശിയാണെന്നും ഉസ്മാന് ഖാന് എന്നാണ് പേരെന്നും വ്യക്തമായി
ലഷ്കര്‍ ഇ തൊയിബ എന്ന തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാളാണ് ഉസ്മാന്ഖാനെന്ന് സംശയിക്കുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ താഴ്വരയിലെ തീവ്രവാദി നീക്കങ്ങളെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യം.
മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന് ശേഷം ജീവനോടെ പിടിയിലാകുന്ന തീവ്രവാദിയാണ് ഉസ്മാന്ഖാന്. അജമല്‍ കസബിനെ ഇന്ത്യ തൂക്കിക്കൊന്നിരുന്നു.
Discussion about this post