നിർഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളി. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ,വധശിക്ഷയിൽ നിന്നൊഴിവാക്കാനുള്ള ദയാഹർജി നിരസിച്ചതിനെതിരെ പ്രതി മുകേഷ് സിങ്ങ് കൊടുത്ത അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
പ്രസക്തമായ എല്ലാ രേഖകളും സർക്കാർ പ്രസിഡന്റിനു മുന്നിൽ ഹാജരാക്കിയില്ലെന്ന മുകേഷ് സിങ്ങിന്റെ വാദം ജസ്റ്റിസ് ആർ ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജി ബെഞ്ച് വിലയ്‌ക്കെടുത്തില്ല..ഇതോടെ,നിർഭയ പ്രതികളുടെ വധശിക്ഷ ,കോടതി വിധി പ്രകാരം ഫെബ്രുവരി ഒന്നിന് തന്നെ നടപ്പിലാക്കുമെന്ന് ഉറപ്പായി.








