തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇതോടെ രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ചുമിനിറ്റോളം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞിരുന്നു.
ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ കവാടത്തിന് സമീപത്തുവെച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത്. ഗോ ബാക്ക് വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം. തുടർന്ന് പ്രതിഷേധക്കാരെ വാച്ച് ആന്‍ഡ് വാര്‍ഡ് എത്തിയാണ് പിടിച്ചു മാറ്റിയത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ:
രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.
https://www.facebook.com/KSurendranOfficial/posts/2774725202612098?__xts__%5B0%5D=68.ARD9smjq9934VOPXiahQVddjj6c_wemAaGoejQVghfCWBi_Q49TzC06A3dGGedBC2pAdQYaixJVyNXuOM5g1Cf-DI9PNxY8pFdRiEcUu4d4CelrMcQVALhcN-unEiuCRVYS1dPeklSDAKxz8WNSfSDcYHbpiClTEZnuZIIT2WpW4YKSKSJ83fVLRfqB4lgpE14OqSXdeoPAV0ag7h261YwF9sPaSgCErH-vBESOy7sUguL49GnNTTSCazFoZ6DUmPF1kpb9FwFbzeOSNl4wajH9z4hjBpFtiWUeIcbdQALTKQJnnExNDAwjmT-y3TRcDPwOa7gNXtgyLaPVN49zwUw&__tn__=-R
Discussion about this post