പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്‌വാൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കാലഘട്ടത്തിലാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം എന്നത് ശ്രദ്ധേയമാണ്.ഇന്ന് നടന്ന ചടങ്ങിൽ ,ഭാരതീയ ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അരുൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള യോഗം താരത്തിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു.
ചുമതലകളുടെ ഭാഗമായി താരം, ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തേയ്ക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2015 -ൽ ലോക ഒന്നാം നമ്പർ താരമായി കുതിച്ചുയർന്ന സൈന 24 അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചിട്ടുണ്ട്
Discussion about this post