റിപ്പബ്ലിക് ദിനത്തിൽ, റോഡുകൾ ഉപരോധിച്ചതിന് അലിഗഢ് മുസ്ലിം സർവകലാശാലയിലെ 600 വിദ്യാർഥികൾക്കെതിരെ കേസെടുത്തു.അഹമ്മദ് മുസ്തഫ എന്ന ഒരു മുൻവിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് വിദ്യാർഥികൾ റോഡ് ഉപരോധിച്ചത്.
അഹമ്മദ് മുസ്തഫയെ, അലിഗഢ് മുസ്ലിം സർവകലാശാല വൈസ് ചാൻസലറായ താരിഖ് മൻസൂറിന്റെ റിപ്പബ്ലിക് ദിനപ്രസംഗം തടസ്സപ്പെടുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തതാണ്. റിപ്പബ്ലിക്ദിനാഘോഷം നടക്കുമ്പോൾ, മൻസൂറിനെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ, മുദ്രാവാക്യം വിളിക്കുകയും പരിപാടി അലങ്കോലമാക്കുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന്, അലിഗർ മുസ്ലിം സർവകലാശാലയുടെ പുറത്ത് വിദ്യാർത്ഥികളെല്ലാം റോഡിലിറങ്ങി നിന്ന് ആറു മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയിരുന്നു.
Discussion about this post