ഉത്തരാഖണ്ഡിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ബദ്രിനാഥ് ക്ഷേത്രവും – ഋഷികേശ് നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ഈ പ്രദേശങ്ങളിൽ കനത്ത മണ്ണിടിച്ചിൽ സംഭവിച്ചത്.ഏതാണ്ട് 300 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ദേശീയപാതയാണ് ബദ്രിനാഥ് ക്ഷേത്രത്തിലേക്കും കർണ്ണ പ്രയാഗ് രുദ്ര പ്രയാഗ് വിഷ്ണു പ്രയാഗ് മുതലായ നഗരങ്ങളിലേക്കുമുള്ള ഒരേയൊരു സഞ്ചാരപാത.
സിംഹഭാഗവും ഹിമാലയത്തിലെ വനത്തിലൂടെ കടന്നുപോകുന്ന ഈ പാതയിൽ ഇടയ്ക്കു മണ്ണിടിച്ചിൽ സംഭവിക്കാറുണ്ട്.2013-ൽ ഇവിടെ ഉണ്ടായ മേഘ സ്ഫോടനവും മണ്ണിടിച്ചിലും മൂലം അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.









Discussion about this post