ഡല്‍ഹി: വിദേശനാണയ വിനിമയ ചട്ടലംഘനത്തിന് അറസ്റ്റിലായ മലയാളി വ്യവസായി സി സി തമ്പിക്ക് ഉപധികളോടെ ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തിലാണ് ഡല്‍ഹി റോസ് അവന്യു കോടതിയാണ് തമ്പിക്ക് ജാമ്യം അനുവദിച്ചത്. വിദേശ യാത്ര പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. എന്നാല്‍ ഇഡി ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായെന്നും കേസിലെ മറ്റ് രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നും അതിനാല്‍ തനിക്കും ജാമ്യം നല്‍കണമെന്നും തമ്പി കോടതിയില്‍ ആവശ്യപ്പെട്ടു.
സി സി തമ്പിയും റോബര്‍ട്ട് വധേരയുടെ അടുപ്പക്കാരുമായി നടത്തിയ ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക് ട്രേറ്റിന് ലഭിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 2005 മുതല്‍ വധേരയ്ക്ക് സി സി തമ്പിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് എന്‍ഫോഴ്സ്മെന്റിനു ലഭിച്ചത്. വധേരയുമായി ചേര്‍ന്നുള്ള ലണ്ടനിലെയും ഹരിയാനയിലെയും നിക്ഷേപങ്ങളില്‍ തമ്പിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് 2005-ല്‍ ഫരീദാബാദിലെ അമീപ്പൂര്‍ ഗ്രാമത്തില്‍ റോബര്‍ട്ട് വധേരയുടെയും പ്രിയങ്ക വധേരയുടെയും ഭൂമിയുമായി ചേര്‍ന്നു കിടക്കുന്ന സ്ഥലങ്ങള്‍ തമ്പി വാങ്ങിയെന്ന വിവരം എന്‍ഫോഴ്സ്മെന്റ് പുറത്തുവിട്ടിരിക്കുന്നത്. ഹരിയാനയിലും രാജസ്ഥാനിലും ഇത്തരത്തില്‍ ഭൂമി വാങ്ങിയതിന്റെ തെളിവുകളും ഇഡി ശേഖരിച്ചിട്ടുണ്ട്.
Discussion about this post