ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണു ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ നുണയനെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നടത്തിയ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേജ്രിവാളിന് ഇപ്പോള്‍ കാറും ബംഗ്ലാവുമുണ്ട്. എന്നിട്ടും ഇല്ലെന്ന് അദ്ദേഹം കള്ളം പറയുന്നു. 56 വയസിനിടെ താന്‍ കണ്ട ഏറ്റവും വലിയ നുണയനാണു കേജരിവാളെന്നും അമിത് ഷാ പറഞ്ഞു.
ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്ത്തിവര്ക്കെതിരേ പ്രോസിക്യൂഷന് നടപടി സ്വീകരിക്കാന്‍ കേജ്രിവാള് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹിയില്‍ മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഒരു തട്ടിപ്പ് ജന ലോക്പാല്‍ ബില്‍ കൊണ്ടുവന്ന് കേജ്രിവാള് സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെയെ ചതിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Discussion about this post