ആരോടും വൈരനിര്യാതന ബുദ്ധിയില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ സന്ദീപിന് അപമാനിച്ചതിന് മാതൃഭൂമി അവതാരകന് വേണു ബാലകൃഷ്ണന് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിറകെ ഫേസ്ബുക്കിലാണ് സന്ദീപിന്റെ പ്രതികരണം.
പൊതു പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സമാജസേവ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. രണ്ടുകൂട്ടരും പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് കരുത്തേകുക. ഒരു പാര്‍ട്ടിയില്‍ പെട്ട പൊതുപ്രവര്‍ത്തകനും അവഹേളിക്കപ്പെടരുത് എന്നാണ് അഭിപ്രായം. കൂടെ നിന്ന ലക്ഷക്കണക്കിന് സ്വയം സേവക സഹോദരങ്ങള്‍ക്കും സംഘ ബന്ധുക്കള്‍ക്കും സംഘടനാ നേതൃത്വത്തിനും ഹൃദയത്തില്‍ ചാലിച്ച നന്ദിയുണ്ടെന്നും സന്ദീപ് പറഞ്ഞു.
Discussion about this post