സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി കേരള സർക്കാർ. വെള്ളയും മധ്യഭാഗത്ത് കടും ചാരനിറത്തിലുള്ള വരയുമാണ് അനുവദിച്ചിരിക്കുന്ന നിറങ്ങൾ. വർണ്ണശബളമായ ചിത്രങ്ങളോ, അലങ്കാരപ്പണികളോ മറ്റു നിറങ്ങളോ ഒന്നും തന്നെ പാടില്ലെന്നാണ് നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ആർ.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് ഈ തീരുമാനം.
നിരത്തിലിറങ്ങാനായി പുതിയതായി രജിസ്റ്റർ ചെയ്യുന്ന ബസ്സുകളും, നിലവിൽ മറ്റു നിറങ്ങൾ ഉപയോഗിക്കുന്ന ബസ്സുകളുണ്ടെങ്കിൽ അവയും , അടുത്ത ക്ഷമതാ പരിശോധനയോടു കൂടി സർക്കാർ അംഗീകൃത നിറത്തിലേക്ക് മാറ്റിയിരിക്കണം. മധ്യഭാഗത്തെ വരയ്ക്ക് 10 സെന്റീമീറ്റർ ആണ് നിയമാനുസൃത വീതി.












