മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ ഞെരിച്ചമർത്തിയിരുന്നുവെന്ന് രൂക്ഷവിമർശനവുമായി എൻ.സി.പി മന്ത്രി ജിതേന്ദ്ര അവ്ഹദ്. മഹാരാഷ്ട്രയിൽ പൗരത്വഭേദഗതി നിയമത്തിനെ എതിർത്തു കൊണ്ടുള്ള ഒരു റാലിയിൽ, ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജിതേന്ദ്ര അവ്ഹദ്.
“ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യം ഞെരിച്ചമർത്തി അവർക്കെതിരെ സംസാരിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു.അഹമ്മദാബാദിലെയും പാറ്റ്നയിലെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ജെ.പിയുടെ പ്രസ്ഥാനവുമാണ് അവരുടെ പതനത്തിന് കാരണമായത്” എന്നാണ് മന്ത്രി പറഞ്ഞത്.
മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം, ജിതേന്ദ്ര അവ്ഹദിന്റെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തുകയും, മന്ത്രിയുടെ പ്രസ്താവന ഉടൻതന്നെ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ഭരിക്കുന്നത് ഈ രണ്ടു പാർട്ടികളും കൂടിച്ചേർന്നുള്ള സഖ്യമാണ് എന്നതാണ് രസകരമായ വസ്തുത.









Discussion about this post